നാലുനാൾ ബാങ്ക്‌ ഇടപാടുകൾ തടസ്സപ്പെടാം ; ഇന്നും നാളെയും 
ട്രഷറികൾ തുറക്കും




തുടർച്ചയായി നാലുദിവസം ബാങ്കിങ്‌ ഇടപാടുകൾ തടസ്സപ്പെടാം. ശനി, ഞായർ ബാങ്ക്‌ അവധിയാണ്‌. തിങ്കൾ, ചൊവ്വ ദേശീയ പണിമുടക്കും‌. സംസ്ഥാനത്തെ ബാങ്കിങ്‌ മേഖലയിലെ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകുന്നതിനാൽ ഓൺലൈൻ ഇടപാടുകളെയും ബാധിച്ചേക്കാം. ബുധൻ, വ്യാഴം പ്രവൃത്തി ദിവസമാണെങ്കിലും സാമ്പത്തികവർഷാന്ത്യ തിരക്കുണ്ടാകും.‌ വെള്ളി‌ വർഷാന്ത്യ കണക്കെടുപ്പിന്റെ അവധിയാണ്‌. ഇടപാടുകളുണ്ടാകില്ല. രണ്ട്‌ ശനി പ്രവൃത്തിദിനമാകും.


ഇന്നും നാളെയും 
ട്രഷറിയുണ്ട്‌

ശനിയും ഞായറും  ട്രഷറികൾ തുറക്കും. ദേശീയ പണിമുടക്കിന്റെ സാഹചര്യത്തിലാണ് ഞായറും‌ തുറക്കുന്നത്‌. അന്നേദിവസം സാമ്പത്തിക ഇടപാടുകളുണ്ടാകില്ല. പെൻഡിങ്‌ ബില്ലുകളും ചെക്കുകളും പാസാക്കി നൽകും. പുതിയ ചെക്കും ബില്ലും സ്വീകരിച്ച്‌ പാസാക്കാം.


ബില്ലുകളും ചെക്കുകളും 30 വരെ നൽകാം

ഈ‌ സാമ്പത്തികവർഷത്തിലെ സർക്കാർ ബില്ലുകളും ചെക്കുകളും 30ന്‌ വൈകിട്ട്‌ അഞ്ചുവരെ ട്രഷറിയിൽ നൽകാം. ഓൺലൈനിൽ നൽകുന്ന ബില്ലുകളുടെയും ചെക്കുകളുടെയും പേപ്പർ പകർപ്പ്‌ മാർച്ച്‌ ഒമ്പതിന്‌ ധനവകുപ്പ്‌ ഇറക്കിയിട്ടുള്ള മാർഗനിർദേശം അനുസരിച്ചു സമർപ്പിക്കണം.

0/Post a Comment/Comments