ആരെയും ഭയപ്പെടാതെ നിൽക്കുമ്പോഴാണ് ഞാൻ ഞാനാകുന്നത് - കൈതപ്രം

 



ഇരിട്ടി: എനിക്ക് പറയാനുള്ളത് നിർഭയമായി പറയുകയും , പാടാനുള്ളത്‌ പാടുകയും, എഴുതാനുള്ളത് എഴുതുകയും ചെയ്യുമ്പോഴാണ് ഞാൻ ഞാനായി മാറുന്നതെന്ന് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. ഇരിട്ടി പ്രഗതി വിദ്യാനികേതൻ സർഗ്ഗോത്സവവേദിയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു കൈതപ്രം. നമ്മൾ ആരെയും ഭയപ്പെടേണ്ടതില്ല ആരെയും തേടിപ്പോകേണ്ടതുമില്ല. നിരന്തരം പ്രവർത്തിക്കുന്ന ഒരാൾക്ക് അയാൾ അർഹിക്കുന്നത് തന്നെ അയാളെ തേടിയെത്തും. രക്ഷിക്കണേ എന്ന് പറഞ്ഞ് എന്നും നിലവിളിക്കുന്ന ഒരു ഭീരുവിനെ ദൈവത്തിനു പോലും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഗതി പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വയസ്സിൽ തെയ്യക്കോലം കെട്ടിയാടുകയും മഴവിൽ മനോരമ സംഗീത പരിപാടിയിലൂടെ പ്രശസ്തി നേടുകയും ചെയ്‌ത അനുഗ്രഹ് ആറളം, ഇരിട്ടിയിൽ പ്രഗതി വിദ്യാനികേതൻ ആരംഭിക്കുന്നതിനായി സ്ഥലവും സൗകര്യങ്ങളും ഒരുക്കി നൽകി സഹായിച്ച കെ. വി. നാരായണൻ, കൊട്ടിയൂർ ദേവസ്വം എക്സിക്യു്ട്ടീവ് ഓഫീസറായി നിയമിതനായ ഗോകുൽ പുന്നാട് എന്നിവരെ വേദിയിൽ ആദരിച്ചു. പ്രഗതി എഡ്യുക്കേഷണൽ ട്രസ്റ്റ് മെമ്പർ സി.പി. രാമചന്ദ്രൻ, ഇ. വരുൺരാജ്, അശ്വിൻ മോഹൻ എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന റിഥമിക് കണ്ണൂരിന്റെ ഗാനമേളയോടെ സർഗ്ഗോത്സവം സമാപിച്ചു.

0/Post a Comment/Comments