തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജ് ആറു രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് നടത്തുന്നത്.
കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.
അതേസമയം, സ്വകാര്യ ബസുടമകളുടെ സംഘടനകൾ അനിശ്ചിതകാല സമരം നടത്തുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുന്നുണ്ട്. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും.
അഡീഷണൽ ട്രിപ്പുകൾ നടത്തേണ്ടിവരുന്നതിനാൽ ഈ ദിവസങ്ങളിൽ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരുടെ അവധികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Post a Comment