കണ്ണൂർ സർവകലാശാല വാർത്തകൾ. പരീക്ഷാഫലം, പ്രാക്ടിക്കൽ പരീക്ഷ:

 



കണ്ണൂർ: അഫീലിയേറ്റഡ് കോളേജുകളിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്  സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് (2013 വരെയുള്ള അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 21.03.2022 വരെ അപേക്ഷിക്കാം.

 

പരീക്ഷാവിജ്ഞാപനം


സർവകലാശാല പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. (2015 സിലബസ്),  നവംബർ 2021 പരീക്ഷകൾക്ക് 25.03.2022 മുതൽ 28.03.2022 വരെ പിഴയില്ലാതെയും 30.03.2022 വരെ

പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം.


സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. പി. എഡ്./ ബി. പി. എഡ്. (റെഗുലർ),  നവംബർ 2021 പരീക്ഷകൾക്ക് 29.03.2022 വരെ പിഴയില്ലാതെയും 31.03.2022 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.

വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.


പ്രായോഗിക പരീക്ഷകൾ

അഞ്ചാം സെമസ്റ്റർ എം. സി. എ. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ) നവംബർ-2021 ന്റെ പ്രായോഗിക പരീക്ഷകൾ(മിനി പ്രൊജക്ട്) 16.032022 ന് പാലയാട് ഐ. ടി. എഡ്യുക്കേഷൻ സെന്ററിലും, 21.032022 ന് അങ്ങാടിക്കടവ്  ഡോൺബോസ്‌കോ കോളേജിലും, കണ്ണൂർ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും വച്ച് നടത്തുന്നതാണ്.


0/Post a Comment/Comments