സാഹിത്യ ക്യാമ്പിലേക്ക് രചനകൾ ക്ഷണിക്കുന്നുഇരിട്ടി:  നളന്ദ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 27 ന് ഞായറാഴ്ച   40 വയസ്സിൽ താഴെയുള്ള  ജില്ലയിലെ യുവ രചയിതാക്കൾക്കായി നടത്തപ്പെടുന്ന ഏകദിന കഥ , കവിത ക്യാമ്പിലേക്ക്  രചനകൾ ക്ഷണിക്കുന്നു. മൗലിക രചനകൾ  വയസ്സ് തെളിയിക്കുന്ന രേഖകളുടെ കോപ്പിക്കൊപ്പം മൊബൈൽ നമ്പർ സഹിതം നളന്ദ കലാ സാഹിത്യ വേദി,  എൻ പി റോഡ്, ഇരിട്ടി, 670703 എന്ന തപാൽ വിലാസത്തിലോ, 8281852844 എന്ന വാട്സാപ്പ് നമ്പറിലോ അയക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 30 യുവ എഴുത്തുകാർക്കാണ് പ്രവേശനം. ഇരു വിഭാഗത്തിലേയും മികച്ച ക്യാമ്പംഗത്തിന് സമ്മാനം നൽകുന്നതാണ്. മറ്റ് വിവരങ്ങൾക്ക് ഫോൺ -  8592038212, 8281852844, 904857 4099.

0/Post a Comment/Comments