വൈകിട്ടത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം: മന്ത്രി


തിരുവനന്തപുരം∙ വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ വൈകിട്ട്  6 മുതൽ 11 വരെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി  അഭ്യർ‍‍ഥിച്ചു. ദൈനംദിന വൈദ്യുതി ആവശ്യകതയുടെ 25 ശതമാനവും വൈകുന്നേരം 6 മുതൽ 11 വരെയുളള പീക് സമയത്താണ്. 

സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ  70 ശതമാനവും കേന്ദ്ര വിഹിതത്തിൽ നിന്നും മറ്റ് ഉൽപാദകരിൽ നിന്നും വാങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ  ഉപയോഗത്തിൽ വൈകുന്നേരം 6  മുതൽ 11 വരെയുളള സമയത്തു വൻ വർധന  രേഖപ്പെടുത്തി. പീക് സമയത്തെ വൈദ്യുതി  ആവശ്യം  നിറവേറ്റുന്നതിന്  പുറത്തു നിന്നു  കൂടിയ നിരക്കിൽ  വൈദ്യുതി വാങ്ങുന്നത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.


0/Post a Comment/Comments