കെ റെയിലിന് ബദലായി ' ഫ്ളൈ ഇൻ കേരള ' ടൗൺ ടു ടൗൺ വിമാന സർവീസ് ; നിർദ്ദേശവുമായി കെ . സുധാകരൻ




തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ കെ റെയിലിന് ബദല് നിര്ദ്ദേശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. കെ റെയിലിന് പകരം കെ.എസ്.ആര്.ടി.സിയുടെ ടൗണ് ടു ടൗണ് സര്വീസ് പോലെ വിമാന സര്വീസുകള് വര്ധിപ്പിച്ച്‌ ‘ഫ്ളൈ ഇന് കേരള’ എന്ന പദ്ധതി നടപ്പാക്കാമെന്നാണ് നിര്ദ്ദേശം. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


4 മണിക്കൂര് കൊണ്ട് കാസര്ഗോഡ് നിന്നും തിരുവനന്തപുരത്തെത്താന് നിലവിലുള്ള സംവിധാനങ്ങള് ചെറുതായി പരിഷ്കരിച്ചാല് സാധിക്കും. അതും 1000 കോടിക്ക് സാധ്യമാകും. അതിന് 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി, ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോ എന്ന് സുധാകരന് ചോദിച്ചു.


ഇത് സംബന്ധിച്ച്‌ വിശദമായ റിപ്പോര്ട്ടാണ് സുധാകരന് അവതരിപ്പിച്ചത്. കുടിയൊഴിപ്പിക്കല് ഇല്ലാതെയും പരിസ്ഥിതിക്ക് ദോഷം വരാതെയും പദ്ധതി നടപ്പിലാക്കാം. മംഗലാപുരം വിമാനത്താവളത്തില് നിന്നും തിരുവനന്തപുരം വിമാനത്താവളത്തില് നിന്നും വിമാന സര്വീസുകള് വര്ദ്ധിപ്പിച്ചാല് പ്രശ്നം പരിഹരിക്കാം.


ഫ്ളൈ ഇന് കേരളയില് വിമാന ടിക്കറ്റുകള്ക്ക് റിസര്വേഷന് നിര്ബന്ധമല്ലെന്നും വിമാനത്താവളത്തില് എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്ന സംവിധാനം ഏര്പ്പെടുത്താമെന്നുമാണ് നിര്ദ്ദേശം. വിമാനത്താവളത്തില് എത്തിച്ചേരാന് വൈകിയാലും ഓരോ മണിക്കൂര് ഇടവിട്ട് വിമാനം ഏര്പ്പെടുത്തിയാല് ആര്ക്കും പണം നഷ്ടമാകില്ല.



0/Post a Comment/Comments