കിഡ്സ് അക്കാഡമി കെട്ടിടം ഉദ്ഘാടനവും അവാർഡ് ദാന ചടങ്ങും
ഇരിട്ടി: ഉളിയിൽ ഐഡിയൽ എഡ്യുക്കേഷണൽ ട്രസ്റ്റിന് കീഴിൽ പുതുതായി നിർമ്മിച്ച കിഡ്സ് അക്കാഡമി കെട്ടിടം ഉദ്ഘാടനവും അവാർഡ് ദാന ചടങ്ങും 30 ന് വൈകുന്നേരം 4 ന് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 4 മണിക്ക് നടക്കുന്ന അവാർഡ് ദാന ചടങ്ങ് എ എസ് പി പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കെട്ടിടോൽഘാടന ചടങ്ങിൽ യു.പി. സിദ്ധീഖ് മാസ്റ്റർ അധ്യക്ഷത വഹിക്കും. സണ്ണി ജോസഫ് എം എൽ എ, പി. മുജീബ് റഹ്മാൻ, നഗരസഭാ അധ്യക്ഷ കെ. ശ്രീലത തുടങ്ങിയവർ പങ്കെടുക്കും. ബൈത്തുൽ ഖുർആൻ, മോണ്ടി സറി ക്ലാസ് റും ,കിഡ്സ് പാർക്ക്, മത്സ് ലാബ് എന്നീ സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ ട്രസ്റ്റ് സെക്രട്ടറി പി.സി. മുനീർ, പി. ഷബീർ, വി.ഒ. ഷൈലജ, കെ.വി. ബഷീർ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments