റേഷൻകടകൾ ഇന്ന് പ്രവർത്തിക്കും


തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൊതുപണിമുടക്കായതിനാൽ ഞായറാഴ്ച സംസ്ഥാനത്തെ റേഷൻകടകൾ പ്രവർത്തിക്കാൻ സർക്കാർ ഉത്തരവിട്ടു. ഒരുവിഭാഗം കടയുടമകൾ എതിർപ്പുമായി രംഗത്തുണ്ട്.

സപ്ലൈകോയുടെ മുഴുവൻ വിൽപ്പനശാലകളും ഞായറാഴ്ച പ്രവർത്തിക്കുമെന്ന് സി.എം.ഡി. സഞ്ജീബ്കുമാർ പട്‌ജോഷി അറിയിച്ചു.

അതേസമയം, പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ റേഷൻവ്യാപാരികളും ജീവനക്കാരും രംഗത്തിറങ്ങണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഞായറാഴ്ച റേഷൻകടകൾ തുറക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, സെക്രട്ടറി പി.ജി. പ്രിയൻകുമാർ എന്നിവർ പറഞ്ഞു.

0/Post a Comment/Comments