കേരളത്തിലെ ആയുർവേദ ആശുപത്രികളെ ബന്ധിപ്പിച്ച് മെഡിക്കൽ ടൂറിസം സർക്യൂട്ട് നടപ്പിലാക്കും- മന്ത്രി മുഹമ്മദ് റിയാസ്


രാജ്യത്തെ തന്നെ മികച്ച ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിൽ പലതും കേരളത്തിന്റെ സംഭാവനയാണ്. നമ്മുടെ തനത് ആയുർവേദത്തെ അതിൻറെ മൂല്യങ്ങൾ ഒട്ടും ചോരാതെ ടൂറിസവുമായി ബന്ധിപ്പിച്ച് കേരള ടൂറിസത്തിന്റെ മുഖമുദ്രയായി വെൽനസ്സ് ടൂറിസത്തെ മാറ്റാനുള്ള പ്രവർത്തനങ്ങളാണ് കേരളത്തിലെ ആരോഗ്യ, ടൂറിസം വകുപ്പുകൾ ചേർന്നു കൊണ്ട്  നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കേരളത്തിലെ ആയുർവേദ ആശുപത്രികളെ ബന്ധിപ്പിച്ച് മെഡിക്കൽ ടൂറിസം സർക്യൂട്ട് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. മയ്യിൽ ഇടൂഴി നമ്പൂതിരിസ് ആയുർവേദ നഴ്സിംഗ് ഹോമിൽ  പുതുതായി ആരംഭിക്കുന്ന ദൃഷ്ടി രോഗചികിത്സ വിഭാഗവും ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ റിഷ്ണ അധ്യക്ഷയായിരുന്നു. ചടങ്ങിൽവച്ച് ഇടൂഴി ആയുർവേദ ആശുപത്രിക്ക് ലഭിച്ച ആയുർ സിൽവർ സർട്ടിഫിക്കേഷൻ മന്ത്രിയിൽനിന്ന് ഡോ ഇടൂഴി ഭവദാസൻ നമ്പൂതിരി ഏറ്റുവാങ്ങി. എം വി ഓമന , ഇ എം  സുരേഷ് ബാബു, എൻ അനിൽകുമാർ , ഡോ പി പി അന്ത്രു , കെ സി ശ്രീനിവാസൻ ,സിപി ബാബു, ടി വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്വാഗതവും ഡോ ഐ ഉമേഷ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments