സോജൻ കേളകത്തിന്റെ പുസ്തക പ്രകാശനം നാളെ

 



കേളകം : സോജൻ കേളകത്തിന്റെ കെമി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നാളെ വൈകുന്നേരം 3.30 ന് കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രശസ്ത എഴുത്തുകാരായ ഷിബു മുത്താട്ട് (കോഴിക്കോട് ), ജീജേഷ് കൊറ്റാളി (കണ്ണൂർ) എന്നിവർ ചേർന്ന് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷിന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിക്കും.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മൈഥിലി രമണൻ അധ്യക്ഷതവഹിക്കും. പ്രശസ്ത കഥാകൃത്ത് ശെൽവരാജ് പി. പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും. കേളകം ഗ്രാമ പഞ്ചായത്ത് മെമ്പർ ജോണി പാമ്പാടിയിൽ, ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി.എം. തുളസീധരൻ, തോമസ് കളപ്പുര, മാത്യു മനയ്ക്കൽ, കെ.പി. ഷാജി , പി.പി വ്യാസ് ഷാ, സോജൻ കേളകം എന്നിവർ സംസാരിക്കും.

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂൾ പ്രധാനാധ്യാപകൻ കൂടിയായ സോജൻ കേളകത്തിന്റെ 37 കവിതകളുടെ സമാഹാരമാണ് കെമി.

0/Post a Comment/Comments