പ്ലാസ്റ്റിക് സര്‍ജറി ഒ.പി ഏപ്രില്‍ 4 തിങ്കളാഴ്ച മുതല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍


കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സര്‍ജറി ഒ.പി തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ തീരുമാന പ്രകാരം വിദഗ്ധ പ്ലാസ്റ്റിക്ക് സര്‍ജ്ജനായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സി.പി സാബു പരിയാരത്ത് ചുമതലയേറ്റ സാഹഹര്യത്തിലാണ് പുതിയ തീരുമാനം.

ആശുപത്രിയിലെ രണ്ടാം നിലയിലുള്ള ജനറല്‍ സര്‍ജറി ഒ.പിക്ക് സമീപത്തായാണ് പ്ലാസ്റ്റിക് സര്‍ജറി ഒ.പിയും സജ്ജീകരി ച്ചിരിക്കുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ഡോക്ടറൂടെ സേവനം ഒ.പിയില്‍ ലഭ്യമാവുക.

വാഹനാപകടത്തിലും മറ്റും ഗുരുതരമായി പരിക്കുപറ്റി ചികിത്സ തേടിയെത്തുന്നവരില്‍ നിരവധിപ്പേര്‍ പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തിന്റെ കൂടി ചികിത്സ ആവശ്യമുള്ളവരാണ്. അവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ തന്നെ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നത് അംഗഭംഗം സംഭവിച്ച ശരീരഭാഗങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് പ്രധാനമാണ്.

ഇത്തരം ചികിത്സ ആവശ്യമുള്ള രോഗികള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിക്ക് കൂടിയാണ് പരിയാരത്ത് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിക്കുന്നതോടെ മാറ്റം വരുന്നത്.


0/Post a Comment/Comments