അര്‍ബുദ മരുന്നിന്റെ വില 6500 കൂടും; സ്റ്റെന്റിന് കൂടുന്നത് 3300



വിലനിയന്ത്രണത്തിലുള്ള അവശ്യമരുന്നുകളുടെ മൊത്തവ്യാപാര സൂചിക പ്രകാരമുള്ള വില ദേശീയ ഔഷധവില നിയന്ത്രണസമിതി പ്രഖ്യാപിച്ചു. 872 രാസമൂലകങ്ങളുടെ വിലയാണ് പുതുക്കിയിരിക്കുന്നത്. ബ്രാന്‍ഡുകളുടെ അടിസ്ഥാനത്തിലാകുമ്പോള്‍ 30,000 മരുന്നിനങ്ങള്‍ക്കാണ് വില കൂടുക.

പുതിയ വില വെള്ളിയാഴ്ച നിലവില്‍വന്നു. ചരക്ക്-സേവന നികുതി ഇല്ലാതെയുള്ള വിലയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്തനാര്‍ബുദ ചികിത്സയില്‍ കീമോ തെറാപ്പി അടക്കമുള്ള പല ഘട്ടത്തിലും വ്യാപകമായി ഉപയോഗിക്കുന്നതാണ് ട്രാസ്റ്റുസുമാബ്. ആമാശയത്തിലെ രോഗബാധയ്‌ക്കെതിരേയും ഫലപ്രദമാണിത്. ട്രാസ്റ്റുസുമാബ് 440 എം.ജി./50 മില്ലി കുത്തിവെപ്പ് മരുന്ന് ഒരു പായ്ക്കറ്റിന് 60,298.66 രൂപയായിരുന്നു. ഇപ്പോള്‍ 66,790.46 രൂപയായി.

ഹൃദ്രോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന രണ്ടിനം സ്റ്റെന്റുകളുടെ വിലയിലും മാറ്റമുണ്ട്. മരുന്നുനിറച്ച വിഭാഗത്തിന് 30,811 രൂപയില്‍നിന്ന് 34,128.13 ആയി. ബെയര്‍ മെറ്റല്‍ സ്റ്റെന്റിന്റെ വില 8462 രൂപയായിരുന്നത് 9373.03 ആയി. പലതരം ഉപകരണങ്ങള്‍, ചില പ്രത്യേക സാഹചര്യത്തില്‍ നിയന്ത്രണത്തിലായ മരുന്നുകള്‍ എന്നിവയുടെ വിലയും കൂട്ടി. 


0/Post a Comment/Comments