കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആസ്ഥാന മന്ദിരം നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന്
തദ്ദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടന കർമ്മം നിര്‍വ്വഹിക്കും.


കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആസ്ഥാന മന്ദിര നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് 3.30 ന് തദ്ദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനാകും. 


ചടങ്ങില്‍ കെ സുധാകരന്‍ എം പി, എം എല്‍ എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.


2015ല്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളായിരുന്ന പള്ളിക്കുന്ന്, പുഴാതി, ചേലോറ, എളയാവൂര്‍, എടക്കാട് എന്നിവ സംയോജിപ്പിച്ച് കൊണ്ട് കോര്‍പ്പറേഷന്‍ നിലവില്‍ വന്നെങ്കിലും ആസ്ഥാന മന്ദിരമായി ഇപ്പോഴും തുടരുന്നത് 50 വര്‍ഷത്തിലധികം പഴക്കമുള്ള മുനിസിപ്പാലിറ്റി ആസ്ഥാനമായിരുന്ന സുഭാഷ് ബില്‍ഡിംഗ് തന്നെയാണ്. 


മുനിസിപ്പാലിറ്റിയായിരുന്നപ്പോള്‍ തന്നെ കെട്ടിടം പുനര്‍ നിര്‍മ്മിക്കുന്നതിന് ആലോചന നടക്കുകയും പ്ലാനും ഡിസൈനും തയ്യാറാക്കുകയും ചെയ്തിരുന്നു. തുടന്ന് കോര്‍പ്പറേഷന്‍ നിലവില്‍ വന്നതോടു കൂടി സംസ്ഥാന സര്‍ക്കാറിനെ സമീപിച്ച് കിഫ്ബി ഫണ്ടില്‍ നിന്നും 26 കോടി രൂപ വരുന്ന എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു. തുടര്‍ന്ന് ടെന്‍ഡര്‍ ചെയ്ത് കരാര്‍ നല്‍കുകയും ചെയ്തു


0/Post a Comment/Comments