ലഹരി ഉപയോഗത്തിനെതിരെ ജനകീയ കൂട്ടായ്മ നടത്തി




ഇരിട്ടി: വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സി. രജിത്ത് ഉദ്ഘാടനം ചെയ്തു. റസ്ക്യൂ ടീം ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി അധ്യക്ഷനായി.
ഒരുമ റെസ്ക്യൂ ടീമിൻ്റെ നേതൃത്വത്തിൽ ലഹരി മുക്ത ഗ്രാമത്തിനായുള്ള രണ്ടാംഘട്ട പ്രചാരണത്തിൻ്റെ ഭാഗമായാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. ലഘുലേഖ വിതരണം, പോസ്റ്റർ പ്രചരണം, കൗൺസിലിംഗ് ക്ലാസ്, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണം, വിദ്യാർഥികളുടെ പഠനം കഴിഞ്ഞുള്ള സമയം ക്രിയാത്മകമായി വിനിയോഗിക്കാൻ പറ്റുന്ന തരത്തിൽ നീന്തൽ, വോളിബോൾ, ഫുട്ബോൾ തുടങ്ങിയ മേഖലകളിൽ പരിശീലനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.
ഡോ. ജോസ് ലറ്റ് മാത്യു മുഖ്യ ഭാഷണം നടത്തി. ശാഫി ലത്വീഫി, അഡ്വ. കെ.എ.ഫിലിപ്പ്, എം.എസ്. അമർജിത്ത്, ടോം മാത്യു, എം. ഹുസൈൻ കുട്ടി, ഡീൻ തോമസ്, സ്മിത രഞ്ചിത്ത്, എസ്.എ. ദേവസ്യ, കെ.എസ്. അലി മൗലവി, മജീദ് മുസ്ല്യർ, സി.കെ. യാക്കൂബ്, കെ.പി. റംഷാദ്, മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് ജസീൽ, സിദ്ധീഖ് കുഞ്ഞിക്കണ്ടി എന്നിവർ സംസാരിച്ചു

0/Post a Comment/Comments