60 മില്ലി ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ





ഇരിട്ടി: 60 മില്ലി ഹാഷിഷ് ഓയിലുമായി വിളക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. വിളക്കോട് പാറാടൻ മുക്കിലെ
കൊയിലോട്ര ഹൗസിൽ ഹര്ഷിത്ത് (29) നെയാണ് മുഴക്കുന്ന് പോലീസ് ഇൻസ്‌പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നിർദ്ദേശപ്രകാരം എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് ഹർഷിത്തിന്റെ വീട്ടിൽ വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി ഇയാൾ പിടിയിലാകുന്നത്.
എഎസ്ഐ ജയരാജൻ, സിവിൽ പൊലിസ് ഓഫിസർമാരായ റോഷിത്ത്, നവാസ്, സന്തോഷ്, സ്ക്വാഡ് അംഗങ്ങളായ ഷൗക്കത്തലി, നിഷാദ്, സുധീഷ് എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും

0/Post a Comment/Comments