കോഴിക്കോട് താമരശ്ശേരിയിലെ തച്ചംപൊയിലില്‍ ഇന്ന് വൈകീട്ട് ആറോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബസിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാരായ യുവാക്കളുടെ ശരീരത്തില്‍ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. സംസ്ഥാന പാതയില്‍ ചാലക്കര വളവിലാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ കൊയിലാണ്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ചു. റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാരുടെ ദേഹത്തിലൂടെ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
Post a Comment