തമിഴ്നാട്ടിൽ വൈദ്യുതി നിരക്ക് കൂട്ടി






ചെന്നൈ : തമിഴ്നാട്ടിൽ വൈദ്യുതി നിരക്ക് 12 മുതൽ 52 വരെ ശതമാനം കൂട്ടി. 200 മുതൽ 300 വരെ ഒരു യൂണിറ്റിന് 1.50 രൂപ ഈടാക്കിയിരുന്നത് 2.25 രൂപയാകും. 301 മുതൽ 500 വരെ മൂന്നുരൂപയായിരുന്നത് 4.50 രൂപയാകും. 501 മുതൽ 600 വരെ 6.60 രൂപ ഈടാക്കിയിരുന്നത് എട്ടുരൂപയാകും. അടുത്ത അഞ്ചു വർഷത്തേക്ക് ഓരോ വർഷവും ആറു ശതമാനം നിരക്ക് വർധിപ്പിക്കാനും തീരുമാനി ച്ചു. ഓരോ വർഷവുണ്ടാകുന്ന നഷ്ടം നികത്താൻ മറ്റു മാർഗമില്ലെന്നും വൈദ്യുതിബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഗാർഹിക ഉപയോക്താക്കൾക്ക് 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാണ്.

0/Post a Comment/Comments