സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു




കേരള സർക്കാറിന്റെ ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്, കെസ്‌റൂ എന്നീ സബ്‌സിഡി സഹിതമുള്ള സ്വയം തൊഴിൽ പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മൾട്ടി പർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്: വായ്പാ തുക പരമാവധി 10 ലക്ഷം രൂപ. പ്രായം 21നും 45നും ഇടയിൽ(പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും പട്ടികജാതി/പട്ടികവർഗ/ ഭിന്നശേഷിക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും). 

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

കെസ്‌റൂ: വായ്പാ തുക പരമാവധി ഒരു ലക്ഷം രൂപ. പ്രായം 21നും 50നും ഇടയിൽ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

0/Post a Comment/Comments