തലശ്ശേരി : ജഗന്നാഥ ക്ഷേത്രത്തിൽ നവ രാത്രി മഹോത്സവം തിങ്കൾ മുതൽ അഞ്ചുവരെ നടക്കും. വിവിധ കലാപരിപാടികളുമുണ്ടാ കും. തിങ്കൾ വൈകിട്ട് സംഗീ താർച്ചന. ചൊവ്വ ജഗന്നാഥ് ഭജന സമിതിയുടെ ഭജൻസ്. ബുധൻ വൈകിട്ട് തിരുവങ്ങാട് പുരന്തരം സംഗീത വിദ്യാല യത്തിന്റെ സംഗീതാർച്ചന. വ്യാഴം കതിരൂർ നാട്യാഞ്ജലി യുടെ നൃത്തനൃത്ത്യങ്ങൾ. രണ്ടിന് ചിറക്കുനി മൂകാംബിക നാട്യകലാക്ഷേത്രത്തിന്റെ കലാപരിപാടികൾ, മൂന്നിന് ദുർഗാഷ്ടമി നാളിൽ അനഘ,അനുരുദ്ധ് എന്നിവരുടെ സംഗീതസദസ്. മഹാനവമി ദിവസം വാഹന പൂജയ്ക്ക് പ്രത്യേക സൗകര്യം. വിജയദശമി നാളിൽ രാവിലെ ആറുമുതൽ വിദ്യാരംഭം.
Post a Comment