കണ്ണൂരിൽ മറ്റൊരു പശുവിന് പേവിഷ ബാധ; ദയാവധം നടത്തും




കണ്ണൂര്‍• ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങരയിൽ കറവപ്പശുവിന് പേവിഷബാധ. ഞാലിൽ സ്വദേശിനി പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധയുണ്ടായത്. ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയത്. പനിയാണെന്ന് കരുതി ഇന്നലെ മരുന്ന് നൽകി. എന്നിട്ടും അസ്വസ്ഥത തുടർന്നതോടെ ഇന്ന് രാവിലെ ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയിൽ നിന്നും വെറ്ററിനറി ഡോക്ടർ ആൽവിൻ വ്യാസ് എത്തിയാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

ഇന്നലെ പശുവിന് മരുന്ന് നൽകിയ മൂന്ന് പേർ കൂത്തുപറമ്പ് ബ്ലോക്ക് തൊടീക്കളം ഫാമിലി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. പശുവിന്റെ അഞ്ച് മാസം പ്രായമായ കിടാവിന് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി മാറ്റി നിർത്തിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പശുവിന് ദയാവധം നടത്തും.

0/Post a Comment/Comments