ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിലുള്ള വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഡിസംബർ അഞ്ച് വരെ നീട്ടി. യോഗ്യത: ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രീഡിഗ്രി/പ്ലസ് ടു അഭിലഷണീയം.
ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പിആർഡിയിൽ പ്രവൃത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താമാധ്യമത്തിൽ വീഡിയോഗ്രഫി, എഡിറ്റിംഗ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന.
കണ്ണൂർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഫുൾ എച്ച്ഡി കാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. ഡ്രൈവിംഗ് ലൈസൻസ് വേണം. താൽപര്യമുള്ളവർ വിശദമായ അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ പി ഒ, കണ്ണൂർ, 670002 എന്ന വിലാസത്തിലോ kannurdio@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കണം.
അപേക്ഷയിൽ പേര്, വിലാസം, ഇ മെയിൽ, ഫോൺ നമ്പർ, ആധാർ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവയോടൊപ്പം, വീഡിയോ ക്യാമറ, ലാപ്‌ടോപ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ് വെയർ, വീഡിയോ ട്രാൻസ്മിഷനുള്ള സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഉൽപ്പെടുത്തണം.
തെറ്റായതോ അപൂർണമോ ആയ വിവരങ്ങൾ രേഖപ്പെടുത്തിയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അഭിരുചി പരീക്ഷ, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന, ടെസ്റ്റ് കവറേജ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പാനലിലേക്ക് വീഡിയോഗ്രാഫർമാരെ കൂടുതൽ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ നോട്ടീസ് ബോർഡിലുണ്ട്. ഫോൺ: 04972 700231.
Post a Comment