മാനന്തവാടി: മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. തലശ്ശേരി പട്ടാന്നൂര് വയലാട്ട് വീട്ടില് ഫൈസല് (40) ആണ് മരിച്ചത്. പ്ലാസ്റ്റോ ഫര്ണ്ണിച്ചര് കമ്പനിയുടെ കളക്ഷന് ഏജന്റായ ഫൈസല് ഇന്നലെ രാത്രിയിലാണ് ലോഡ്ജില് മുറിയെടുത്തത്. തുടര്ന്ന് ഇന്ന് വൈകുന്നേരത്തോടെ മുറിയില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
Post a Comment