കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി നാലാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതാവ് കൂടിയായ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം എച് . .എസ് . പ്രണോയ് അർഹനായി . ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ഐ.പി.എസ് . ചെയർമാനും , അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി.ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത് .
ഇന്ത്യയുടെ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത് . 2022 ൽ ഇന്ത്യയെ ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് ജേതാക്കൾ ആക്കുന്നതിൽ നിർണായക പങ്കു വഹിച്ച പ്രണോയ് ലോക ടൂർസ് ഫൈനൽ റാങ്കിങ്ങിൽ ഈ വർഷം ഒന്നാം സ്ഥാനത്ത് എത്തുകയുണ്ടായി . 2016 ൽ സ്വിസ് ഓപ്പണും , 2017 ൽ യു .എസ് ഓപ്പണും കരസ്ഥമാക്കിയ പ്രണോയ് 2018 ലെ കോമൺവെൽത്ത് ഗെയിമ്സിൽ ടീം ഇനത്തിൽ സ്വർണ്ണ മെഡലും , ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ വെങ്കല മെഡലും കരസ്ഥമാക്കി. 2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിമ്സിൽ പങ്കെടുത്തു ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ സ്ഥാനം നേടിയത് പ്രണോയിയുടെ ശ്രദ്ധേയമായ നേട്ടം ആയിരുന്നു . ഈ വർഷം രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു .
പി. സുനിൽ കുമാറിന്റെയും , ഹസീനയുടെയും മകനായ പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ് . ഓ എൻ .ജി. സി യിൽ ഉദ്യോഗസ്ഥൻ . ബാഡ്മിന്റൺ കോർട്ടിൽ തന്റെ പങ്കാളി ആയിരുന്ന ശ്വേതയാണ് ഭാര്യ .
നവംബർ 30 ന് ജിമ്മി ജോർജ് വിടവാങ്ങിയിട്ടു 35 വർഷം. ഡിസംബർ 24 നു പേരാവൂർ മാരത്തോണിന്റെ ഭാഗം ആയി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും
Post a Comment