ലഹരിക്കെതിരെ നടുവനാട് ഗ്രാമം ഗോളടിച്ചു. മട്ടന്നൂർ: ലഹരി വിരുദ്ധ ക്യാംപയിനിന്റെ രണ്ടാം ഘട്ട പ്രചരണത്തിൻ്റെ ഭാഗമായി നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിൽ No to drugs ഗോൾ ചലഞ്ച് പരിപാടി സംഘടിപ്പിച്ചു. മട്ടന്നൂർ റെയിഞ്ചിലെ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു.ബെൻഹർ കോട്ടത്തുവളപ്പിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വായനശാല പ്രസിഡൻ്റ് പി. വിപിൻ രാജ് അധ്യക്ഷത വഹിച്ചു. കെ.വി.പവിത്രൻ ആശംസയും ബിജു വിജയൻ നന്ദിയും പറഞ്ഞു.നൂറോളം പേർ ലഹരിക്കെതിരെ ഗോളടിച്ചു
Post a Comment