ഇരിട്ടി: കുടകിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കർണ്ണാടക മുസ്ലിം ജമാഅത്ത് ജില്ലാ നേതാവ് മരണപ്പെട്ടു. സിദ്ധാപുരം നെല്യാഹുദിക്കേരിയിലെ ടി.എം. അലവി ഹാജി (65) ആണ് മരണപ്പെട്ടത്. കുട്ട - ഗോണിക്കുപ്പ റോഡിൽ മാപ്പിളത്തോടിൽ വെച്ചായിരുന്നു അപകടം. കാർ യാത്രികരായ ഭാര്യ ഫാത്തിമ, മകൾ റസീന, കാർ ഡ്രൈവ് ചെയ്ത പേരമകൻ അജ്മൽ എന്നിവർക്ക് ചെറിയ പരിക്കേറ്റു. പേരക്കുട്ടികളെ കോഴിക്കോട് നരിക്കുനിയിലെ വിദ്യഭ്യാസ സ്ഥാപനത്തിൽ വിട്ട് തിരിച്ചു വരവെയാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കർണ്ണാടക മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി അംഗം, നെല്യാഹ്യദിക്കേരി ദാറുന്നജാത്ത് സുന്നി സെൻ്റെർവൈസ് പ്രസിഡൻ്റ്, വിരാജ് പേട്ട അൻവാറുൽഹുദ കമ്മറ്റി അംഗം എന്നിനിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു, മറ്റുമക്കൾ: അസീസ് (സൗദി). മരുമക്കൾ: ബീവി, ഹസ്സൻ (സൗദി).
Post a Comment