താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; വ്യാഴാഴ്ച രാത്രി 11 മുതല്‍ യാത്രയ്ക്ക് വിലക്ക്


താമരശ്ശേരി: വ്യാഴാഴ്ച രാത്രി 11 മുതൽ താമരശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം. അടിവാരം മുതൽ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട് കളക്ടർ. മൈസൂരു നഞ്ചൻഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായി പോകുന്ന ട്രെയിലറുകൾ കടന്നുപോകുന്നതിനെ തുടർന്നാണ് മറ്റ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. 

22ന് രാത്രി യാത്രയ്ക്ക് പൊതുജനങ്ങൾ ബദൽ മാർഗങ്ങൾ സ്വീകരിക്കണം എന്ന് കളക്ടർ അറിയിച്ചു. സെപ്റ്റംബർ പത്തിനാണ് കൂറ്റൻ യന്ത്രങ്ങളുമായി ലോറികൾ അടിവാരത്തെത്തിയത്. മൂന്നു മാസത്തിലേറെയായി ഇവ അടിവാരത്ത് നിർത്തിയിട്ടിരിക്കയാണ്. ചുരംവഴി  ഇവ കൊണ്ടുപോകുന്നത് ഗതാഗത തടസ്സമുണ്ടാക്കുമെന്ന് കണ്ടെത്തി ജില്ലാ ഭരണകൂടം ഇവയുടെ യാത്ര തടഞ്ഞിരുന്നു. 

സത്യവാങ്മൂലം, 20 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അണ്ണാമലൈ ട്രാൻസ്‌പോർട്ട് കമ്പനി അധികൃതർ ഹാജരാക്കി. ഇതോടെയാണ് ചുരം വഴിയുള്ള യാത്രയ്ക്ക് അനുമതി ലഭിച്ചത്





0/Post a Comment/Comments