കൊച്ചി: സംസ്ഥാനത്തെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ ലിസ്റ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത 12 പേര്‍ക്ക് കൊച്ചി മെട്രോയില്‍ സ്ഥിരം നിയമനം ലഭിച്ചു.
കൊച്ചി മെട്രോയുടെ സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലെ മെയിന്റെയ്‌നര്‍ തസ്തികയിലാണ് ഇവര്‍ക്ക് നിയമനം ലഭിച്ചത്. സാങ്കേതിക വിഭാഗമായതിനാല്‍ മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും ഇവര്‍ക്ക് ജോലി ചെയ്യാം. ഐ.ടി.ഐ യോഗ്യതയുള്ള നാല് സ്ത്രീകളും എട്ട് പുരുഷന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു. പരീക്ഷയുടേയും ഇന്റര്‍വ്യൂന്റെയും ആരോഗ്യ പരിശോധനയുടേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 30 വയസില്‍ താഴെ മാത്രം പ്രായമുള്ള ഇവര്‍ക്ക് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കും.
കൊച്ചി മെട്രോയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ എച്ച്.ആര്‍ വിഭാഗം പ്രോജക്ട്‌സ് ആന്റ് ഇന്‍ചാര്‍ജ് ഡയറക്ടര്‍ ഡോ. രാം നവാസ് നിയമന ഉത്തരവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈമാറി. ജനറല്‍ മാനേജര്‍ മിനി ചബ്ര(എച്ച്.ആര്‍ ), മാനേജര്‍ എസ് രതീഷ് , എസ് ആന്റ് ടി ജനറല്‍ മാനേജര്‍ മണി വെങ്കട്ട കുമാര്‍, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ തലോജു സായി കൃഷ്ണ, എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് വൊക്കേഷ്ണല്‍ ഗൈഡന്‍സ് വിഭാഗം ഓഫീസര്‍ വി.ഐ കബീര്‍ തുടങ്ങിവര്‍ പങ്കെടുത്തു
Post a Comment