120 പായ്ക്കറ്റ് (2.400kg) നിരോധിത പുകയില ഉല്പന്നങ്ങളുമായി മുരിങ്ങോടി സ്വദേശി ലത്തീഫ് മൊട്ടമ്മൽ എന്നയാളെ പേരാവൂർ എക്സൈസ് പിടികൂടി. നിരോധിത പുകയില ഉല്പന്നങ്ങളുടെ (ഹാൻസ്. ) വില്പനക്കായി വെള്ളിയാഴ്ച പുലർച്ചെ പേരാവൂർ ടൗണിൽ എത്തിയ ഇയാളെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കോട്പ നിയമപ്രകാരം കേസെടുത്തു.
പ്രിവൻ്റീവ് ഓഫീസർ എം പി സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് സി, പി എസ് ശിവദാസൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
Post a Comment