പെരുമണ്ണിൽ വാഹന അപകടത്തിൽ പൊലിഞ്ഞ കുരുന്നുകളുടെ ഓർമയ്ക്ക് 14 വയസ്





ബ്ലാത്തൂർ പെരുമണ്ണിൽ വാഹന അപകടത്തിൽ പൊലിഞ്ഞ കുരുന്നുകളുടെ ഓർമയ്ക്ക് ഞായറാഴ്ച 14 വർഷം പൂർത്തിയാവുന്നു. 2008 ഡിസംബർ നാലിന് വൈകീട്ടാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന പെരുമണ്ണ് നാരായണ വിലാസം എൽ.പി സ്കൂളിലെ 22 കുട്ടികളുടെ ഇടയിലേക്ക് അതിവേഗത്തിൽ വന്ന ജീപ്പ് പാഞ്ഞ് കയറിയാണ്‌ വൻദുരന്തം സംഭവിച്ചത്.


ഇതിന്റെ നടുക്കുന്ന ഓർമകൾ പേറി കഴിയുകയാണ് ഇപ്പോഴും ബന്ധുക്കളും നാട്ടുകാരും. ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാന പാതയിൽ പെരുമണ്ണിലായിരുന്നു അപകടം. മിഥുന, അഖിന, അനുശ്രീ, നന്ദന, റിംഷാന, സഞ്ജന, വൈഷ്ണവ്, സോന, കാവ്യ, സാന്ദ്ര എന്നിവരാണ് അന്ന് മരിച്ചത്.


കുരുന്നുകളുടെ ഓർമ്മയിൽ ഞായറാഴ്ച രാവിലെ ഒൻപതിന് പെരുമണ്ണ് എൽ.പി സ്കൂളിൽ അനുസ്മരണ പരിപാടി നടക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ ഗിരീഷ് മോഹൻ ഉദ്ഘാടനം ചെയ്യും. ടി.എം ഉണ്ണികൃഷ്ണൻ അധ്യക്ഷനാകും. എൽ.എസ്.എസ്. ലഭിച്ച വിദ്യാർഥികളെ അനുമോദിക്കും. പഞ്ചായത്തംഗം ആർ രാജൻ ഉപഹാരം നൽകും.


0/Post a Comment/Comments