തിരുവനന്തപുരം: സാമ്ബത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2022-23 സാമ്ബത്തിക വര്‍ഷം നടത്തുന്ന വന്ധ്യതാ സര്‍വേയുടെ ആദ്യഘട്ടം ഡിസംബര്‍ 15ന് പൂര്‍ത്തിയാകും.
വന്ധ്യതാ ചികിത്സതേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന അവസരത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും ചികിത്സ സൗകര്യങ്ങളെക്കുറിച്ചും ദമ്ബതികള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെക്കുറിച്ചും മനസിലാക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. കുടുംബങ്ങളില്‍ വന്ധ്യതാ ചികിത്സയിലൂടെ കടന്നു പോയവരുടെ വിവരങ്ങളും ശേഖരിക്കും.
പൊതുമേഖലയിലും സ്വകാര്യമേഖലകളിലും പ്രവര്‍ത്തിക്കുന്ന വന്ധ്യതാ ക്ലിനിക്കുകളുടെ ലിസ്റ്റ് തയ്യാറാക്കുക, വന്ധ്യതാ ക്ലിനിക്കുകളില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍, ക്ലിനിക്കുകളില്‍ നിന്ന് ദമ്ബതികള്‍ക്ക് കിട്ടുന്ന സേവനം എത്രമാത്രം ചെലവേറിയതാണെന്ന് കണ്ടെത്തുക, വന്ധ്യതയിലെ ലിംഗ അസമത്വം, വിദ്യാഭ്യാസ യോഗ്യത സാമ്ബത്തിക ഭദ്രത എന്നിവയെ കുറിച്ചുള്ള വിലയിരുത്തല്‍, വന്ധ്യത അനുഭവിക്കുന്ന ദമ്ബതികള്‍ അഭിമുഖീകരിക്കുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌നങ്ങള്‍ മനസിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും സര്‍വേയ്ക്കുണ്ട്.
സാമ്ബിള്‍ സര്‍വേ സംസ്ഥാനത്ത് തെരഞ്ഞെടുത്ത 800 യൂണിറ്റുകളില്‍ നടക്കും. സര്‍വേയുടെ ഒന്നാം ഘട്ടത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വന്ധ്യതാ ക്ലിനിക്കുകളുടെ ലിസ്റ്റിംഗ്, പഠനത്തിനാധാരമായ ദമ്ബതികളെ കണ്ടെത്തുന്നതിനായുള്ള വീടുകളുടെ പട്ടികതയ്യാറാക്കല്‍ എന്നിവ ഉള്‍പ്പെടും. രണ്ടാം ഘട്ടത്തില്‍ തയ്യാറാക്കിയ ലിസ്റ്റുകള്‍ പ്രകാരം വിവരശേഖരണം നടത്തും. ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കാണ് സര്‍വേ ചുമതല. ആശാവര്‍ക്കര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തും.
Post a Comment