എൽ പി സ്‌കൂൾ ടീച്ചർ: അഭിമുഖം 15ന്


ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്‌കൂൾ ടീച്ചർ-മലയാളം മീഡിയം (ഫസ്റ്റ് എൻ സി എ-ഹിന്ദു നാടാർ-318/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 സെപ്റ്റംബർ 16ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർഥികൾക്കായി ഡിസംബർ 15ന് കാസർകോട് ജില്ലാ പി എസ് സി ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ, ഫോൺ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ എന്നിവ പ്രൊഫൈലിൽ ലഭിക്കും. ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ,് മറ്റ് അസ്സൽ പ്രമാണങ്ങൾ എന്നിവ സഹിതം കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബായോഡാറ്റയും സഹിതം ഉദ്യോഗാർഥികൾ ഹാജരാകണം.



0/Post a Comment/Comments