കേളകത്ത് ഐക്യ ക്രിസ്തുമസ് ആഘോഷം 17 ന്




കേളകം മേഖലയിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ വൈഎംസിഎ യുടെ സഹകരണത്തോടെ വിവിധ മതസംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് ഈ വരുന്ന ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് കേളകത്ത് ഐക്യ ക്രിസ്തുമസ് സംഘടിപ്പിക്കും.ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് മഞ്ഞളാംപുറത്ത് നിന്നാരംഭിക്കുന്ന ക്രിസ്തുമസ സന്ദേശ റാലി കേളകം ലിറ്റിൽ ഫഌവർ ദേവാലയത്തിൽ സമാപിക്കും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്യും.പുത്തൂർ മലങ്കര കത്തോലിക്ക് രൂപാതാധ്യക്ഷൻ ഢോ.ഗീവർഗീസ് മാർ മക്കാറിയോസ് ക്രിസ്തുമസ് സന്ദേശം നൽകും.ചടങ്ങിൽ വിവിധ മതസംഘടനകളിലെ നേതാക്കൾ പങ്കെടുക്കും.തുടർന്ന് വിവിധ ദേവാലയങ്ങൾ അവതരിപ്പിക്കുന്ന ക്രിസ്തുമസ് കലാപരിപാടികളും നടക്കും.ഫാ.ജോയ് തുരുത്തേൽ,ഫാ.വർഗീസ് ചെങ്ങനാമഠത്തിൽ,ഫാ.കുര്യാക്കോസ് കുന്നത്ത്,ഫാ.റോബിൻ തിനംകാലായിൽ,ഫാ.ജസ്റ്റിൻ പി കുര്യാക്കോസ്,ജഗീഷ് പള്ളിക്കമാലിൽ,മാനുവൽ പള്ളിക്കമാലിൽ എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


0/Post a Comment/Comments