.
മയ്യിൽ: കലയുടെ കനകച്ചിലങ്ക അണിയാൻ കുറ്റ്യാട്ടൂർ ഒരുങ്ങി. ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം (ആത്മത-2022 ) ന് ഒരുക്കങ്ങൾ പൂർത്തിയായി. (ഡിസം. 9, 10 വെള്ളി, ശനി ദിവസങ്ങളിൽ ) നാളെയും മറ്റന്നാളുമായി കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിലാണ് കലോത്സവം. നാളെ (വെള്ളി) ഉച്ചയ്ക്ക് 2.30 :ന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടക്കമാകും. ഘോഷയാത്ര ചെക്യാട്ട്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്ത് നിന്നും ആരംഭിച്ച് മയ്യിൽ പട്ടണം വഴി കണ്ടക്കൈറോഡിൽ സമാപിക്കും. വൈകുന്നേരം 4 മണിക്ക് ഉദ്ഘാടന സമ്മേളനവും കലാപരിപാടികളും നടക്കും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിലധികം കലാപ്രതിഭകൾ വിവിധ മത്സരയിനങ്ങളിലായി മാറ്റുരയ്ക്കും.
Post a Comment