തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം 24,563 മയക്കു മരുന്നുകേസുകളാണ് പൊലിസ് രജിസ്റ്റർ ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 27,088 പ്രതികളെ അറസ്റ്റ് ചെയ്തു.
3039 കിലോ കഞ്ചാവ്, 14 കിലോ എംഡിഎംഎ, രണ്ടു കിലോയിലധികം ഹാഷിഷ്, ഒരു കിലോയിലധികം ബ്രൗൺ ഷുഗർ, 36 കിലോയിലധികം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. സ്ഥിരം കുറ്റവാളികളായ 94 പേർക്കെതിരേയും ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 1277 പേർക്കെതിരേയും നിയമ നടപടി സ്വീകരിച്ചു. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗം വർധിക്കുന്നത് ഗൗരവമായാണു സർക്കാർ കാണുന്നത്.
ഇതിനു വേണ്ടി മാത്രം പ്രത്യേക എൻഫോഴ്സ്മെന്റ് ടൂറിസ്റ്റ് കേന്ദ്രം, റിസോർട്ട് എന്നിവ കേന്ദ്രീകരിച്ചും നിശാപാർട്ടികളിലും പ്രത്യേക ഡ്രൈവ് നടത്തുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളെ മറയാക്കി ലഹരി മാഫിയ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment