പെട്രോൾ പമ്പ് ജീവനക്കാർ പണിമുടക്കിലേക്ക്. 27, 28 തീയതികളിൽ സൂചനാ പണിമുടക്ക് നടത്തും






കണ്ണൂർ: ശമ്പളം വർധിപ്പിച്ച് നൽകാത്തതിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പ് ജീവനക്കാർ

പണിമുടക്കിലേക്ക്. 27, 28 തീയതികളിൽ സൂചനാ പണിമുടക്ക് നടത്താനൊരുങ്ങുകയാണ്

തൊഴിലാളികൾ. കണ്ണൂർ ജില്ലാ ഫ്യൂവൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) കൺവൻഷനിലാണ് 48

മണിക്കൂർ സമരം നടത്താൻ തീരുമാനമായത്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ

ഉയരുമ്ബോഴും പെട്രോൾ പമ്പ് ജീവനക്കാർക്ക് ഒരു ദിവസം 482 രൂപയാണ് കൂലി. യാത്ര, ഭക്ഷണം

എന്നിവ സ്വന്തം കൈയിൽ നിന്ന് എടുക്കണം. കൂടാതെ, സ്ഥാപന ഉടമകൾ ക്ഷേമനിധിയിൽ

തൊഴിലാളികളുടെ പേര് ചേർക്കുന്നില്ല. ഇഎസ്ഐ, പിഎഫ് ഏർപ്പെടുത്താൻ ഓയിൽ കന്പനിയുടെ

നിയമത്തിൽ പറയുന്നുണ്ടെങ്കിലും അധികൃതർ ഇതൊന്നും നടപ്പിലാക്കുന്നില്ലെന്നും തൊഴിലാളികൾ

ആരോപിച്ചു. പെട്രോൾ പമ്പ് ജീവനക്കാർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക്

സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെത്തുടർന്ന് തൊഴിലാളികൾക്ക് മാസ്ക്,

കൈയുറ എന്നിവ ധരിക്കണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും ഓയിൽ കന്പനി ഒന്നും

നൽകുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. സർക്കാർ കൊണ്ടുവന്ന മിനിമം കൂലി നടപ്പിലാക്കാൻ

ഉടമകൾ തയാറായിട്ടില്ല. 2011 ലെ മിനിമം കൂലിക്ക് സ്റ്റേ വാങ്ങിയിരുന്നു. തുടർന്ന് 2020 ഫെബ്രുവരിയിൽ

കൊണ്ടുവന്ന മിനിമം കൂലി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും

തീരുമാനമായില്ല. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകണമെന്നും ഇല്ലെങ്കിൽ

ശക്തമായി പ്രതിഷേധിക്കുമെന്നും കൺവൻഷനിൽ പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി

കെ.അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.രാഘവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന

സെക്രട്ടറി കെ.പി. സഹദേവൻ, ജനറൽ സെക്രട്ടറി എ.പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments