ആധാരം എഴുത്തുകാർ പണിമുടക്കും ധർണ്ണയും നടത്തി

 

ഇരിട്ടി: ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി വേണ്ടേ വേണ്ട, ടം പ്ലേറ്റ് സംവിധാനം ഉപേക്ഷിക്കുക, ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക, അണ്ടർ വാലുവേഷൻ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  ആധാരം എഴുത്തുകാർ പണിമുടക്കും ധർണ്ണയും നടത്തി.   ഇരിട്ടി സബ് രജിസ്റ്റർ ഓഫീസിനു മുന്നിൽ  നടന്ന ധർണ്ണ സമരം സിഐടിയു ഇരിട്ടി ഏരിയാ സെക്രട്ടറി ഇ. എസ്. സത്യൻ ഉദ്ഘാടനം
ചെയ്തു. ആധാരം എഴുത്ത് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് എം.പി. മനോഹരൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി യൂണിറ്റ് സെക്രട്ടറി എൻ. അനൂപ്, കണ്ണൂർ ജില്ലാ സെക്രട്ടറി പി. എസ്. സുരേഷ് കുമാർ, ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ. ശിവശങ്കരൻ, ഐഎൻടിയുസി പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് അരവിന്ദൻ അക്കാനശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗം എ. ലക്ഷ്മി  തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments