വനം വകുപ്പിന്റെ ആദിവാസി വിരുദ്ധ നടപടിക്കെതിരെ പ്രക്ഷോഭം തുടങ്ങണം: രാഷ്ട്രീയ കിസാൻ മഹാ സംഘ് സൗത്ത് ഇന്ത്യൻ കോർഡിനേറ്റർ പി.ടി. ജോൺ

  




  കേളകം : ആദിവാസികളുടെ ഭൂമി പിടിച്ചെടുത്ത് , വന്യജീവി കേന്ദ്രം വികസിപ്പിക്കുന്നതിനെതിരെയും , വനാവകാശ നിയമത്തെ അട്ടിമറിച്ചും , സാമൂഹ്യ വനാവകാശം നിഷേധിച്ചും വനം വകുപ്പ് നടത്തി വരുന്ന ആദിവാസി വിരുദ്ധ നടപടിക്കെതിരെ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് സൗത്ത് ഇന്ത്യൻ കോർഡിനേറ്റർ പി.ടി. ജോൺ പറഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ട് സർക്കാർ നടപ്പിലാക്കിയിരുന്നുവെങ്കിൽ ബഫർ സോൺ ഭീഷണിയിൽ നിന്നും കേരളം രക്ഷപ്പെടുമായിരുന്നുവെന്ന് കേളകം വ്യാപാരി ഭവനിൽ വെച്ച് നടന്ന ഭൂ അവകാശ . കർഷകാവകാശ- കടലവകാശ ജില്ല കൺവെൻഷൻ ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. ആറളം ഫാമിൽ കാട്ടാന ഭീക്ഷണി മൂലം ഭയപ്പാടോടെ കഴിയുന്ന ആദിവാസികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാതെയും. ആന മതിലിന് വേണ്ടി പണം നീക്കിവെച്ച് വർഷങ്ങൾ പിന്നിട്ടിട്ടും. പ്രവർത്തി ആരംഭിക്കാത്ത സർക്കാർ കാട്ടാന ഭീതി മൂലം പട്ടയഭൂമി ഉപേക്ഷിച്ച ആയിരത്തോളം കുടുംബങ്ങളുടെ പട്ടയം റദ്ദ് ചെയ്ത് ഭരണകക്ഷികളിൽ പെട്ടവർക്ക് ഭൂമി കൈമാറി നൽകാനുള്ള നീക്കത്തെ ചെറുക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു. രാഷ്ട്രീയ കിസാൻ മഹാ സംഘ് പ്രസിഡണ്ട് അഡ്വ. ബിനോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി ഫെയർ ട്രേഡ് അലയൻസ് കേരള കൺവീനർ തോമസ് കളപുര, നടപുറം വർഗ്ഗീസ്, ജെയിംസ് പന്നി മാക്കൽ, പി.കെ.കരുണാകരൻ, പി.ടി കൃഷ്ണൻ ,രമണി ടി. ഏ, ചന്ദ്രൻ എടാൻ , ബിന്ദു കുമാരൻ പ്രസംഗിച്ചു. ഡിസംബർ 18 ന് ആലക്കോടും, 27 ന് പയ്യാവൂരിലും, 2023 ജനുവരി 2 ന് കേളകത്തും മേഖല കൺവെൻഷൻ വിളിച്ച് ചേർക്കുന്നതിന് തീരുമാനിച്ചു.  

0/Post a Comment/Comments