വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്: പ്രവേശന പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചുന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് യുജി മെയ് ഏഴിനു നടത്തുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ സിയുഇടി മെയ് 21 മുതല്‍ 31 വരെ നടത്തും.

എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ ജനുവരി 24 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായിരിക്കും. റിപ്പബ്ലിക് ദിനമായ 26ന് പരീക്ഷ ഉണ്ടാവില്ല.

പ്രധാനപ്പെട്ട പരീക്ഷകളുടെയെല്ലാം തീയതികളില്‍ വളരെ നേരത്തെയാണ് ഇക്കുറി പ്രഖ്യാപിക്കുന്നതെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അധികൃതര്‍ പറഞ്ഞു


0/Post a Comment/Comments