ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; നിരവധിപ്പേർക്ക് പരുക്ക്വടകര അഴിയൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

തീർത്ഥാടകരായ യാത്രക്കാർക്കും പിക്കപ്പ് വാനിന്റെ ഡ്രൈവർക്കും പരുക്കേറ്റു. എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അയ്യപ്പ ഭക്തർക്കും പരുക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരുക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.

അതേസമയം ശബരിമലയിലേക്കുള്ള ഭക്തരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷത്തോളം കടന്നതോടെയാണ് യോഗം വിളിച്ചു ചേർക്കുന്നത്. ഇന്ന് മാത്രം 1,07260 പേരാണ് ദർശനത്തിനായി ഓൺലൈനായി ബുക്ക് ചെയ്തിരിക്കുന്നത്.

0/Post a Comment/Comments