കണ്ണൂർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന - ഏറെ പ്രതീക്ഷയോടെ ആകാശ സ്വപ്നങ്ങളുമായി കണ്ണൂർ ജനത


മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ന​വം​ബ​റി​ൽ 97,913 ഉം ​ഒ​ക്‌​ടോ​ബ​റി​ൽ 89,655 യാ​ത്ര​ക്കാ​രു​മാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു.

1,11,692 പേ​രാ​ണ് ഓ​ഗ​സ്റ്റി​ൽ യാ​ത്ര ചെ​യ്ത​ത്. സെ​പ്റ്റം​ബ​റി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 96,673 ആ​യി കു​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ള്ള​ത്. ഓ​ഗ​സ്റ്റ് മാ​സം 37,322 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത് സെ​പ്റ്റം​ബ​റി​ൽ 34,016 ആ​യും ഒ​ക്‌​ടോ​ബ​റി​ൽ 28,022 ആ​യും കു​റ​ഞ്ഞു. ​ന​വം​ബ​റി​ൽ 8528 യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്.

ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കൂ​ടു​ത​ലാ​ണെ​ന്ന പ​രാ​തി​യു​മു​ണ്ട്. മി​ക്ക റൂ​ട്ടു​ക​ളി​ലും ഒ​രു ക​മ്പ​നി മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഒ​ക്‌​ടോ​ബ​റി​ൽ മു​ൻ​മാ​സ​ത്തേ​ക്കാ​ൾ 185 പേ​രു​ടെ കു​റ​വാ​ണു ള്ള​ത്.

ഈ ​മാ​സം ജി​ദ്ദ, ദു​ബാ​യ് സെ​ക്‌​ട​റു​ക​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് പു​തു​താ​യി സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ജി​ദ്ദ​യി​ലേ​ക്ക് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഒ​രു മാ​സ​ത്തേ​ക്ക് സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യും ബു​ക്കാ​യി​രു​ന്നു


0/Post a Comment/Comments