അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു




എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവരില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 


18നും 46നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി തോറ്റവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം. 


നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അപേക്ഷ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം നടാല്‍ വായനശാലക്ക് സമീപമുള്ള പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ സമര്‍പ്പിക്കണം.

അപേക്ഷാ ഫോറം ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭിക്കും. ഫോണ്‍: 9188959887.


0/Post a Comment/Comments