തിരുവനന്തപുരം: വനിത കണ്ടക്ടർമാരുള്ള കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ സീറ്റിനരികിൽ സ്ത്രീയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് രണ്ടുവർഷംമുമ്പ് ഉത്തരവ് ഇറങ്ങിയിരുന്നു.
ഒപ്പമിരുന്ന പുരുഷയാത്രക്കാരിൽനിന്ന് മോശം അനുഭവമുണ്ടായതായി ചില വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടിരുന്നു. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന വനിതാ കണ്ടക്ടർമാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. സ്ത്രീസുരക്ഷയ്ക്കുവേണ്ടിയാണ് ക്രമീകരണമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
ബസിൽ വാതിലിനുസമീപം രണ്ടുപേർക്ക് ഇരിക്കാൻ കഴിയുന്ന സീറ്റിലാണ് കണ്ടക്ടർക്ക് സീറ്റ് അനുവദിച്ചിട്ടുള്ളത്. അതേസമയം വനിതാ കണ്ടക്ടറാണ് ബസിലുള്ളതെങ്കിൽ പുരുഷന്മാർക്ക് സീറ്റ് നഷ്ടമാകും. ഈ നടപടി അപരിഷ്‌കൃതമായ സംവിധാനമാണെന്നും വിമർശനമുണ്ട്
Post a Comment