തലശേരി: ഡോക്ടര്‍ ചമഞ്ഞ് ടാക്സി വിളിച്ച് ഡ്രൈവര്‍മാരില്‍നിന്ന് പണവും മൊബൈലും തട്ടിയെടുക്കുന്ന വിരുതന്‍ കള്ളനോട്ടുമായി പോലീസ് പിടിയില്‍. തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ താമസക്കാരനുമായ സഞ്ജയ് (42) വര്‍മ്മ ആണ് പിടിയിലായത്. ടൗണ്‍ സിഐ എം. അനില്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 2000 ത്തിന്‍റെ അഞ്ചു കള്ളനോട്ടുകളും 11 മൊബൈലുകളും കണ്ടെടുത്തു.
മംഗളൂരുവില്‍നിന്ന് ഡോക്‌ടര്‍ ചമഞ്ഞ് ടാക്സി വിളിച്ച് തലശേരിയില്‍ എത്തിയ ഇയാള്‍ ടാക്സി ഡ്രൈവറില്‍നിന്ന് തന്ത്രപൂര്‍വം പണവും മൊബൈലും തട്ടിയെടുക്കുകയും മറ്റൊരു ടാക്സിയില്‍ രക്ഷപ്പെടുകയുമായിരുന്നു. ഈ ടാക്സി ഡ്രൈവര്‍ക്ക് കൂലിയായി നല്‍കിയ പണം കള്ളനോട്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്.
വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളിലൂടെ പണം കണ്ടെത്തിയശേഷം ഗോവയില്‍ പോയി ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
Post a Comment