കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ (1991) അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2022 - 23 വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ള തൊഴിലാളികളുടെ സര്‍ക്കാര്‍/ എയ്ഡഡ് / സെന്‍ട്രല്‍ സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, 10 ക്ലാസില്‍ പഠിക്കുന്നതും 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിട്ടുള്ളതുമായ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ഡിസംബര്‍ 31നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
Post a Comment