കടുവ റോഡ് മുറിച്ചു കടക്കുന്നത് കണ്ടതായി വാഹനയാത്രികർ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ


ഇരിട്ടി: ഉളിക്കൽ, പായം മേഖലകളിൽ ദിവസങ്ങളായി  ഭീതിപരത്തിയ കടുവ ഇരിട്ടി - കൂട്ടുപുഴ അന്തർസംസ്ഥാന പാത  മുറിച്ചു കടന്നു പോകുന്നതായി കണ്ടതായി വാഹനയാത്രികർ. ചൊവ്വാഴ്ച രാത്രി 8 മണിയോടെ കൂട്ടുപുഴ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ യാത്രികരായ സ്ത്രീകൾ അടങ്ങിയ കുടുംബമാണ് ആദ്യം കടുവയെ കണ്ടതായി പറഞ്ഞത്. മാടത്തിൽ ഇരുപത്തി ഒൻപതാം മൈലിൽ   ബെൻഹിൽ സ്കൂളിന് സമീപം   വെച്ച് ഇത് റോഡിലേക്ക് ചാടിയതായാണ് ഇവർ പറഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാരും വനപാലകരും  സ്ഥലത്തെത്തി. ഇതിനു ശേഷം 9 മണിയോടെ കടുവ ആദ്യം കണ്ട സ്ഥലത്തിനും ഏതാനും വാര അകലെനിന്നും റോഡ് മുറിച്ചു കടന്ന് ബെൻഹില്ലിന്  എതിർവശത്തുള്ള റബർ തോട്ടത്തിലേക്ക് പോകുന്നത്  കണ്ടതായി ഇതുവഴി വന്ന ലോറിയിലുണ്ടായിരുന്നവരും പറഞ്ഞു. പായം പഞ്ചായത്തിലെ കുന്നോത്ത് മൂസാൻ പീടികക്കു സമീപം കടുവ ഉള്ളതായി സംശയിക്കുന്നു. വനപാലകരും പോലീസും, പഞ്ചായത്ത് അധികൃതരും  സ്ഥലത്തെത്തി മേഖലയിലെ  ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

0/Post a Comment/Comments