തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയില്‍ ഇന്ന് മുതല്‍ പ്രത്യേക ക്രമീകരണങ്ങൾ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ;
പത്തനംതിട്ട: തിരക്ക് പരിഹരിക്കുന്നതിനായി ശബരിമലയിലെ ഇന്നു മുതൽ പ്രത്യേക ക്രമീകരണങ്ങളുമായി പൊലീസ്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ അനുവദിക്കും. 

ധനു മാസം ഒന്നാം തിയതിയായ ഇന്ന് 93,456 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ ഉയർന്ന നിർദേശങ്ങളും പരാതികളും പരിഹരിച്ച് തിരക്ക് നിയന്ത്രിക്കനുള്ള ശ്രമത്തിലാണ് പൊലീസ്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഉൾപ്പെടെയുള്ളവർ നേരിട്ടെത്തിയാവും പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുക. 

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തുന്നതിന് പുറമെ സന്നിധാനത്തും പമ്പയിലും മറ്റ് ഇടങ്ങളിലുമായി കൂടുതൽ സേനാംഗങ്ങളെ വിന്യസിക്കും. ഇതിലൂടെയെല്ലാം തിരക്ക് പൂർണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പൊലീസ് കണക്കു കൂട്ടുന്നത്.

ധനു മാസത്തിലെ ഒന്നാം തിയതിയായ ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്ന 93456 പേർക്കും മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ സന്നിധാനത്ത് എത്താനായാൽ പൊലീസിന്റെ ക്രമീകരണങ്ങൾ വിജയിക്കും.

0/Post a Comment/Comments