എസ് എൻ ഡി പി ലഹരിവിരുദ്ധ പദയാത്ര തിങ്കളാഴ്ച

 ഇരിട്ടി: എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പദയാത്ര തിങ്കളാഴ്ച നടക്കുമെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ പറഞ്ഞു. നാടിനെ ഭീതിയിലാഴ്ത്തി ലഹരിയുടെ ഉപയോഗം കൂടി വരുന്നു. വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരെ ലക്ഷ്യമാക്കിക്കൊണ്ട് ലഹരി മാഫിയകൾ ശക്തി പ്രാപിച്ചു വരുന്നു. ഇതിനെ തടയുവാൻ വേണ്ടി എല്ലാവരും രംഗത്ത് വരേണ്ടതുണ്ട്. അതിൻ്റെ ഭാഗമായാണ് എസ്എൻഡിപി യോഗം ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പദയാത്ര നടത്തുന്നത്. ജനുവരി 2 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഉളിക്കൽ ടൗണിൽ പദയാത്ര സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് തെരുവ് നാടകവും നടക്കും. വൈകുന്നേരം 5 ന് ഇരിട്ടിയിൽ നടക്കുന്ന സമാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കൾ പ്രസംഗിക്കും. ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന തെരുവ് നാടകവും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഗോൾ ചലഞ്ചും ഇവർക്കുള്ള സമ്മാന വിതരണവും നടക്കും. എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു, പ്രസിഡണ്ട് കെ.വി. അജി, എ.എം. കൃഷ്ണൻകുട്ടി, അജിത്ത് എടക്കാനം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

0/Post a Comment/Comments