ബഫർ സോൺ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസം സംഘടിപ്പിച്ചു.




ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു.കോൺഗ്രസ് നേതാവ് രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു.കൊട്ടിയൂർ കണ്ടപ്പനം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിന്റെ സമാപനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് നിർവഹിച്ചു.നിരാഹാരമിരുന്ന യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് നിഖിൽ പള്ളിക്കമാലിൽ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിജോ അറയ്ക്കൽ,യൂത്ത് കോൺഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം റെയ്‌സൺ,ബ്ലോക്ക് സെക്രട്ടറി ജോബിഷ് ജോസഫ് തുടങ്ങിയവർക്ക് നാരങ്ങാവെള്ളം നൽകി സമരം അവസാനിപ്പിച്ചു.ജില്ല പഞ്ചായത്തംഗം ജൂബിലി ചാക്കോ,ഡിസിസി സെക്രട്ടറി പി.സി രാമകൃഷ്ണൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത്,കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം,

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത് ചന്ദ്രൻ,കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ വടക്കേൽ,വൈസ് പ്രസിഡന്റ് മാത്യു പറമ്പൻ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ,വൈസ് പ്രസിഡന്റ് ജോബിൻ പാണ്ടംചേരി,കേളകം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ്,കേളകം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിമൽ,മെൽബിൻ കല്ലട,എബിൻ,തോമസ് പൊട്ടനാനി,ബിജു ഓളാട്ടുപുറം,റെജി കന്നുകുഴി,ബാബു ജോസഫ്,രഞ്ജുഷ,ഷിന്റോപ്പി,ബാബു മാങ്കോട്ടിൽ,ഷാജി തെങ്ങുംപള്ളി,ജിൽസ് മേക്കൽ എന്നിവർ നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി എത്തി സംസാരിച്ചു.


0/Post a Comment/Comments