വിടിൻ്റെ താക്കോൽ ദാനവും സാന്ത്വന കേന്ദ്രം ഉദ്ഘാടനവും ചെയ്തു.

ഇരിട്ടി: കാരന്തൂർ മർക്കസ് - മദനീയം സാദത്ത് ഭവനപദ്ധതി പ്രകാരം നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനവും എസ്.വൈ.എസ്.സാന്ത്വന കേന്ദ്രം ഉദ്ഘാടനവും സയ്യിദ് സഅദുള്ള സഖാഫി ഉദ്ഘാടനം ചെയ്തു.അസീർ സഅദി അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി ഷാജഹാൻ മിസ്ബാഹി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ.രവീന്ദ്രൻ, മഹല്ല് പ്രസിഡൻ്റ് ലത്തീഫ് ഹാജി, ഷറഫുദ്ദിൻ അമാനി, കരിം സഖാഫി, നൗഷാദ് സഅദി, സി.എച്ച്.അബ്ദുൾ ഗഫൂർ, കരിം സഖാഫി എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments